കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് 2021 ജനുവരിയില്‍ ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ നടത്തിയ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ മദ്റസാ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു. മൊത്തം പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളില്‍ 98.96% വിദ്യാര്‍ത്ഥികള്‍ തുടര്‍ പഠനത്തിന് യോഗ്യത നേടി.
പത്താം തരത്തില്‍ പരീക്ഷയില്‍ പങ്കെടുത്ത 6432 വിദ്യാര്‍ത്ഥികളില്‍ 546 പേര് എല്ലാ വിഷയിങ്ങളിലും A+ നേടി.
പന്ത്രണ്ടാം തരത്തില്‍ പരീക്ഷ എഴുതിയ 386 വിദ്യാര്‍ത്ഥികളില്‍ 64 പേര് എല്ലാ വിഷയിങ്ങളിലും A+ നേടി.
പരീക്ഷാ ഫലം സുന്നി വിദ്യാഭ്യാസ ബോര്‍ഡ് വെബ്സൈറ്റില്‍ (വിലാസം: www.samastha.in) ലഭ്യമാണ്.
വിദ്യാര്‍ത്ഥികളെയും, മുഅല്ലിംകളെയും, രക്ഷിതാക്കളെയും, സ്കൂള്‍ മാനേജ്മെന്റ് ഭാരവാഹികളെയും സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി തങ്ങള്‍, ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് എന്നിവര്‍ പ്രത്യേകം അഭിനന്ദിച്ചു.
പുനര്‍ മുല്യ നിര്‍ണ്ണയത്തിനുള്ള അപേക്ഷകള്‍ ഫെബ്രുവരി 13 മുതല്‍ 20 വരെ പേപ്പര്‍ ഒന്നിന് 100 രൂപ ഫീസ് സഹിതം വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസില്‍ സ്വീകരിക്കുന്നതാണ്. അപേക്ഷാ ഫോറം വെബ് സൈറ്റില്‍ ലഭ്യമാണ്.
ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലെ ഏഴാം ക്ലാസിലെ പൊതുപരീക്ഷ മാര്‍ച്ച് 6 ന് ശനിയാഴ്ച്ചയും, ജനറല്‍ മദ്റസകളിലെ അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷകള്‍ ഏപ്രില്‍ 03, 04 (ശനി,ഞായര്‍) തിയ്യതികളിലും നടക്കുന്നതാണന്ന് സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസില്‍ നിന്ന് അറിയിച്ചു.
കോഴിക്കോട് സെക്രട്ടറി
13-02-2021 സുന്നി വിദ്യാഭ്യാസ ബോര്‍ഡ്