സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ആര്‍.പി.ട്രൈനിംഗ് വിവിധ കേന്ദ്രങ്ങളില്‍

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ പരിഷ്‌കരിച്ച പാഠപുസ്തക പരിശീലന കേമ്പ്  സെപ്തംബര്‍ 30ന് വ്യാഴാഴ്ച രാവിലെ 9 മണിക്ക് കോഴിക്കോട് സമസ്ത സെന്റര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. ജില്ലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആര്‍.പിമാര്‍ക്കാണ് പരിശീലനം. സുല്‍ത്വാനുല്‍ ഉലമാ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ കേമ്പ് ഉദ്ഘാടനം ചെയ്യും സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വ്വഹിക്കം.

ചടങ്ങില്‍ കെ.കെ.അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, വി.പി.എം.ഫൈസി വില്ല്യാപള്ളി, ഡോ.അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി, പ്രൊഫ.എ.കെ.അബ്ദുല്‍ ഹമീദ് സാഹിബ്, എന്‍.അലി അബ്ദുല്ല, വി.എം.കോയ മാസ്റ്റര്‍, സി.പി.സൈതലവി മാസ്റ്റര്‍ ചെങ്ങര, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, യൂസുഫ് സഖാഫി, അബ്ദുന്നാസിര്‍ സഖാഫി, അലവി സഅദി (വയനാട്), അബ്ദുസ്സലാം മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്നുള്ള ആര്‍.പി മാര്‍ ശില്‍പശാലയില്‍ സംബന്ധിക്കും.

ഒക്‌ടോബര്‍ 2ന് ശനിയാഴ്ച മലപ്പുറം ഈസ്റ്റ്, നീലഗിരി ജില്ലകളില്‍ നിന്നുള്ള  ആര്‍.പി.മാര്‍ മഅ്ദില്‍ അക്കാദമിയിലും ഒക്‌ടോബര്‍ 4ന് ശനിയാഴ്ച പാലക്കാട്, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള ആര്‍.പിമാര്‍ ഒറ്റപ്പാലം മര്‍കസിലും, ഒക്‌ടോബര്‍ 5ന് ചൊവ്വാഴ്ച  മലപ്പുറം വെസ്റ്റ് ജില്ലയില്‍ നിന്നുള്ള ആര്‍.പിമാര്‍ സ്വാഗതമാട് ബി.എന്‍.കെ.ഓഡിറ്റോറിയത്തിലും, ഒക്‌ടോബര്‍ 6ന് കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ നിന്നുള്ള ആര്‍.പി.മാര്‍ക്കുള്ള ക്യാമ്പ് തളിപ്പറമ്പ് അല്‍ മഖറിലും നടക്കും.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ആര്‍.പിമാര്‍ക്കുള്ള ക്യാമ്പ് ഒക്‌ടോബര്‍ 13ന് ബുധനാഴ്ച കൊല്ലം ഖാദിസിയ്യയിലും. എറണാകുളം, ഇടുക്കി, കോട്ടയം, തൊടുപുഴ ജില്ലകളില്‍ നിന്നുള്ള ആര്‍.പി.മാര്‍ക്കുള്ള ക്യാമ്പ് ഒക്‌ടോബര്‍ 25ന് ചേരാനല്ലൂര്‍ അശ്അരിയ്യയിലും നടക്കും.  സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, കേരള മുസ്‌ലിം ജമാഅത്ത്, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന നേതാക്കള്‍ പരീശീലനത്തിന് നേതൃത്വം നല്‍കും.

 

കോഴിക്കോട്                                                                 സെക്രട്ടറി   

23-09-2021                                                                        സുന്നി വിദ്യാഭ്യാസ ബോര്‍ഡ്