അധ്യാപകര്‍ പ്രവാചക മാതൃക പിന്തുടരുക. -പേരോട്

 

അധ്യാപകര്‍ പ്രവാചക മാതൃക പിന്തുടരുക.

-പേരോട്

 

കോഴിക്കോട്: മദ്‌റസാധ്യാപകര്‍ പ്രവാചകരുടെ അനന്തരാവകാശികളാണെന്നും പ്രവാചക മാതൃക പിന്തുടര്‍ന്ന് അധ്യാപനം കാര്യക്ഷമമാക്കണമെന്നും പേരോട് അബ്ദുറഹ്മാന്‍ സഖാഫി പറഞ്ഞു. സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് കോഴിക്കോട് സമസ്ത സെന്ററില്‍ സംഘടിപ്പിച്ച ആര്‍.പി.ട്രൈനിംഗ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥികളുടെ ആത്മ സംസ്‌കരണത്തിലും മികച്ച പഠനം ലഭ്യമാക്കുന്നതിലും മുഅല്ലിംകള്‍ പ്രത്യേകം ശ്രദ്ധിക്കണം ഇതിന് ഉപകരിക്കുന്ന രീതിയില്‍ തയ്യാര്‍ ചെയ്ത മികച്ച പാഠപുസ്തകങ്ങളാണ് സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പുതുതായി പ്രസിദ്ധീകരിച്ച പാഠപുസ്തകങ്ങള്‍ എന്ന് അദ്ദേഹം തുടര്‍ന്നു പറഞ്ഞു.

കെ.കെ.അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ അദ്ധ്യക്ഷത വഹിച്ചു. വി.പി.എം.ഫൈസി വില്ല്യാപ്പള്ളി, എന്‍.അലി അബ്ദുല്ല, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, സി.പി.സൈതലവി മാസ്റ്റര്‍, ഡോ.അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി, അബ്ദുല്‍കരീം ഹാജി കാരാത്തോട്, നൗഫല്‍ ഇര്‍ഫാനി മുതലായവര്‍ പ്രസംഗിച്ചു.

പ്രൊഫ.എ.കെ.അബ്ദുല്‍ ഹമീദ് സാഹിബ് സ്വാഗതവും വി.എം.കോയ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

 

  

 

 

കോഴിക്കോട് സെക്രട്ടറി   

30-09-2021 സുന്നി വിദ്യാഭ്യാസ ബോര്‍ഡ്