പണ്ഡിതന്‍മാര്‍ ആധുനിക കാലഘട്ടത്തോട് സംവദിക്കാന്‍ കരുത്താര്‍ജ്ജിക്കണം: പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍

മലപ്പുറം:പണ്ഡിതന്‍മാര്‍ ആധുനിക കാലഘട്ടത്തോട് സംവദിക്കാന്‍ കരുത്താര്‍ജ്ജി ക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ  സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പറഞ്ഞു. സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് മഅ്ദിനില്‍ സംഘടിപ്പിച്ച പരിശീലന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകത്ത് തുല്ല്യതയില്ലാത്ത ശാസ്ത്രീയ ഇസ്‌ലാമിക പ്രബോധന സംവിധാനമാണ് സമസ്തയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടപ്പിലാക്കിയത്. സമൂഹത്തിലെ എല്ലാ വിഭാഗത്തെയും സമുദ്ധരിക്കാന്‍ സമഗ്രമായ സംഘടനാ ഘടകങ്ങളും, മഹല്ല്, മദ്‌റസ, കോളേജ് സംവിധാനങ്ങളും സമസ്തക്കുണ്ട്. ഇവയെല്ലാം ഫലപ്രദമായി ഉപയോഗപ്പെടുത്താനും നേതൃത്വം കൊടുക്കാനും മുഅല്ലിംകള്‍ സജ്ജരാകണം. ഏറ്റവും മികച്ച പാഠപുസ്തകങ്ങളാണ് സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സംവിധാനിച്ചിട്ടുള്ളത്. ഇവ ശരിയായ രീതിയില്‍ കുട്ടികളിലെത്തിക്കാനാണ് മുഅല്ലിം പരിശീലനം സംഘടിപ്പിച്ചത്. 

മലപ്പുറം ഈസ്റ്റ്, നീലഗിരി ജില്ലകളിലെ വിവിധ റെയിഞ്ചുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നുറ്റി ഇരുപത് ആര്‍.പി.മാരാണ് പരിശീലന ശില്‍പശാലയില്‍ പങ്കെടുത്തത്.

പൊന്മള മുഹ്‌യുദ്ധീന്‍ കുട്ടി ബാഖവി അധ്യക്ഷത വഹിച്ചു. മുസ്തഫ മാസ്റ്റര്‍ കോഡൂര്‍,   ഡോ.അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി,  അബ്ദുല്‍ കരീം ഹാജി കാരാത്തോട്, നൗഫല്‍ ഇര്‍ഫാനി, അബ്ദുല്‍ അസീസ് അന്‍വരി, പി.കെ.എം.പാടന്തറ, അശ്‌റഫ് മുസ്‌ലിയാര്‍ മുതലായവര്‍ പ്രസംഗിച്ചു.

പ്രഫ.എ.കെ.അബ്ദുല്‍ ഹമീദ് സാഹിബ് സ്വാഗതവും സി.പി.സൈതലവി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

 

കോഴിക്കോട് 

02-10-2021