പണ്ഡിതന്മാര്‍ ഉത്തരവാദിത്വം തിരിച്ചറിഞ്ഞ് പ്രബോധനരംഗത്ത് പ്രവര്‍ത്തിക്കണം കെ.പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം

 

പണ്ഡിതന്മാര്‍ ഉത്തരവാദിത്വം തിരിച്ചറിഞ്ഞ് പ്രബോധനരംഗത്ത് പ്രവര്‍ത്തിക്കണം 

കെ.പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം

 

പാലക്കാട്: പ്രവാചകന്മാരുടെ അനന്തരാവകാശികളായ പണ്ഡിതന്മാര്‍ സ്വന്തം ഉത്തരവാദിത്വം തിരിച്ചറിഞ്ഞ് പ്രബോധനരംഗത്ത് പ്രവര്‍ത്തിക്കണമെന്ന് കന്‍സുല്‍ ഫുഖഹ കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം ഉല്‍ബോധിപ്പിച്ചു.

      പാലക്കാട് തൃശ്ശൂര്‍ ജില്ലകളിലെ റെയിഞ്ചുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ട്രെയിനര്‍ മാര്‍ക്ക് സുന്നി വിദ്യാഭ്യാസ ബോര്‍ഡ് നല്‍കുന്ന പരിശീലന ശില്‍പശാലയില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ദീനീ പ്രബോധനത്തിന് അവസരം കിട്ടുക എന്നത് വലിയ തൗഫീഖ് ആണ്. സൗമ്യമായ പ്രവര്‍ത്തന ശൈലിയിലൂടെ നന്മ ഉപദേശിക്കാനും തിന്മ നിരോധിക്കാനും വ്യക്തി വിശുദ്ധി നിലനിര്‍ത്താനും പണ്ഡിതന്മാര്‍ ശ്രദ്ധിക്കണം അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.

       ഒറ്റപ്പാലം മര്‍കസില്‍ നടന്ന ശില്‍പശാല മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു, എം വി സിദ്ദീഖ് സഖാഫി, സയ്യിദ് മുഹമ്മദ് കോയ മഹ്മൂദി, ടി പി എം കുട്ടി മുസ്ലിയാര്‍, ഇ കെ മുഹമ്മദലി സഅദി , ഡോക്ടര്‍ അബ്ദുല്‍ അസീസ് ഫൈസി, നൗഫല്‍ ഇര്‍ഫാനി, സി എച്ച് അബ്ദുല്‍കരീം ഹാജി, സി പി സൈതലവി മാസ്റ്റര്‍ മുതലായവര്‍ പ്രസംഗിച്ചു യു എ മുബാറക്ക് സഖാഫി സ്വാഗതവും കെ ഉമര്‍ മദനി വിളയൂര്‍ നന്ദിയും പറഞ്ഞു.

 

 

കോഴിക്കോട് 

04-10-2021