ശാസ്ത്രീയവും മന:ശാസ്ത്രപരവുമായ പാഠ്യപദ്ധതിയാണ് സുന്നി വിദ്യാഭ്യാസ ബോര്‍ഡിനുള്ളത: വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി

ശാസ്ത്രീയവും മന:ശാസ്ത്രപരവുമായ പാഠ്യപദ്ധതിയാണ് സുന്നി വിദ്യാഭ്യാസ ബോര്‍ഡിനുള്ളത

         വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി

മലപ്പുറം: മാറിക്കൊണ്ടിരിക്കുന്ന സാമൂഹ്യ പശ്ചാത്തലം മുന്നില്‍ കണ്ട് ശാസ്ത്രീയവും മന:ശാസ്ത്രപരവുമായ പാഠ്യപദ്ധതിയാണ് സുന്നി വിദ്യാഭ്യാസ ബോര്‍ഡിനുള്ളതെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി പറഞ്ഞു. കോട്ടക്കല്‍ ബി.എന്‍.കെ.ഓഡിറ്റോറിയത്തില്‍ നടന്ന സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ പരിഷ്‌കരിച്ച പാഠപുസ്തക ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ജനങ്ങളെ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് നയിക്കുകയെന്ന പ്രവാചകന്‍മാരുടെ ദൗത്യമാണ് മുഅല്ലിംകള്‍ നിര്‍വ്വഹിക്കുന്നത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നേതൃത്വം നല്‍കുന്ന പ്രസ്ഥാനത്തിന്റെ അവിഭാജ്യ ഘടകമായ മുഅല്ലിംകള്‍ പ്രസ്ഥാനത്തിന്റെ ഭാഗമാണ്. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും പ്രസ്ഥാനം നല്‍കുന്ന പ്രവര്‍ത്തന പദ്ധതികള്‍ നടപ്പിലാക്കാനും മുഅല്ലിംകള്‍ ശ്രദ്ധിക്കണം അദ്ദേഹം തുടര്‍ന്നു.

      സയ്യിദ് കെ.പി.എച്ച്.തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. അബൂഹനീഫല്‍ ഫൈസി തെന്നല അധ്യക്ഷത വഹിച്ചു. ഡോ.അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി, നൗഫല്‍ ഇര്‍ഫാനി കോടമ്പുഴ, ഖാറിഅ് അബ്ദുറഹ്മാന്‍ സഖാഫി, സി.എച്ച്.അബ്ദുല്‍ കരീം ഹാജി മുതലായവര്‍ പ്രസംഗിച്ചു.

സി.പി.സൈതലവി മാസ്റ്റര്‍ സ്വാഗതവും മുഹമ്മദലി മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.

 

 

കോഴിക്കോട്   

05-10-2021