രാജ്യ സനേഹവും മത മൈത്രിയും പകര്‍ന്നു നല്‍കുന്നതാണ് സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പാഠപുസ്തകങ്ങള്‍. കുമ്പോല്‍ തങ്ങള്‍

 

 

 

രാജ്യ സനേഹവും മത മൈത്രിയും പകര്‍ന്നു നല്‍കുന്നതാണ് സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പാഠപുസ്തകങ്ങള്‍. കുമ്പോല്‍ തങ്ങള്‍

 

കണ്ണൂര്‍: രാജ്യത്ത് നിലവിലുള്ള മദ്‌റസ പാഠ പുസ്തകങ്ങളില്‍ ഏറ്റവും മികച്ചതും രാജ്യസ്‌നേഹത്തിന്റെയും മതമൈത്രിയുടെയും സന്ദേശങ്ങള്‍ ഇളംതലമുറയിലേക്ക് പകര്‍ന്ന് നല്‍കുന്നതുമായ ശാസ്ത്രീയമായ പാഠപുസ്തകങ്ങളാണ് സുന്നി വിദ്യഭ്യാസ ബോര്‍ഡിന്റെ പരിഷ്‌കരിച്ച പുസ്തകങ്ങളെന്ന് സുന്നി വിദ്യഭ്യാസ ബോര്‍ഡ് ട്രഷറര്‍ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോള്‍ അഭിപ്രായപ്പെട്ടു. ജീവിത ഗന്ധിയായ അനുഭവ പാഠങ്ങളിലൂടെ പ്രവര്‍ത്തനത്തിന് ഊന്നല്‍ നല്‍കിയാണ് പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്.

സുന്നി വിദ്യഭ്യാസ ബോര്‍ഡിന്റെ പരിഷ്‌കരിച്ച പുസ്തകങ്ങളുടെ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലെ

ട്രൈയ്‌നര്‍മാര്‍ക്കുള്ള ശില്പശാല തളിപ്പറമ്പ് അല്‍ മഖറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

കെ .പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം ആദ്യക്ഷത വഹിച്ചു. പേരോട് അബ്ദുറഹ്മാന്‍ സഖാഫി, പ്രൊഫ: എ.കെ അബ്ദുല്‍ ഹമീദ്. ഡോ: അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി, കെ.പി കമാലുദ്ദീന്‍ മുസ്ല്യാര്‍, അബ്ദുല്‍ കരീം ഹാജി, നൗഫല്‍ ഇര്‍ഫാനി, വി.വി അബൂബക്കര്‍ സഖാഫി , അബ്ദുസ്സമദ് അമാനി പട്ടുവം, അബ്ദുല്‍ ജബ്ബാര്‍ ഹാജി തളിപ്പറമ്പ് പ്രസംഗിച്ചു

 

 

  

 

 

കോഴിക്കോട്   

06-10-2021