വൈജ്ഞാനിക മുന്നേറ്റത്തിലൂടെ പ്രതിസന്ധികള്‍ മറികടക്കാം. പ്രൊഫ.എ.കെ.അബ്ദുല്‍ ഹമീദ്

 

 

 

 

 

 

കോയമ്പത്തൂര്‍: മത ഭൗതിക വൈജ്ഞാനിക മുന്നേറ്റത്തിലൂടെ ആത്മീയ ഉത്കര്‍ഷവും പ്രബുദ്ധതയും കൈവരിച്ച് സമുദായം നേരിടുന്ന എല്ലാ പ്രശ്‌നങ്ങളെയും മറികടക്കാമെന്ന് ഇസ്‌ലാമിക് എജുക്കേഷണല്‍ ബോര്‍ഡ് സെക്രട്ടറി പ്രൊഫ. എ.കെ.അബ്ദുല്‍ ഹമീദ് സാഹിബ് പറഞ്ഞു. കോയമ്പത്തൂരില്‍ നടന്ന സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തമിഴ്‌നാട് സ്റ്റേറ്റ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. ഡോ. അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. തമിഴ് നാട് മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് സയ്യിദ് അബ്ദു റഹിമാന്‍ അഹ്‌സനി കായല്‍ പട്ടണം പ്രാത്ഥന നടത്തി തമിഴ് നാട് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വാര്‍ഷിക പദ്ധതി ഉമര്‍ മദനി വിളയൂര്‍ അവതരിപ്പിച്ചു. അബ്ദുല്‍ കരീം ഹാജി, സി.കെ.എം.പാടന്തറ, അബ്ദുല്‍ ജബ്ബാര്‍ സഖാഫി അബ്ദുല്‍ ഖാസിം തിരുപ്പൂര്‍, മുഈന്‍ സൈനി ഏര്‍വാടി, താജുദ്ധീന്‍ അഹ്‌സനി എന്നിവര്‍ പ്രസംഗിച്ചു. 

തമിഴ്‌നാട് മുസ്‌ലിം ജമാഅത്ത് സെക്രട്ടറി അബ്ദുല്‍ ഹഖീം ഇംദാദി സ്വാഗതവും അബ്ദുന്നാസര്‍ ഹിശാമി നന്ദിയും പറഞ്ഞു.

 

 

 കോഴിക്കോട് 

13-10-2021